അറബിക്കടലില്‍ മൂന്ന് യുദ്ധകപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യൻ നാവികസേന ; ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്.

Spread the love

 

ദില്ലി : ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലില്‍ ഫോറൻസിക് പരിശോധന നടക്കുകയാണ്. അറബിക്കടലിലെ സമീപകാല ആക്രമണങ്ങള്‍ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈല്‍ വേധ കപ്പലുകളായ ഐഎൻഎസ് മോര്‍മുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊല്‍ക്കത്ത എന്നിവയെ വിവിധ മേഖലകളില്‍ വിന്യസിച്ചത്.

video
play-sharp-fill

 

 

 

ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ ഡിസംബര്‍ 25 ന് പകല്‍ മൂന്നരക്ക് മുംബൈ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. കപ്പല്‍ ഇന്ത്യൻ നേവി എക്‌സ്‌പ്ലോസീവ് ഓര്‍ഡനൻസ് ഡിസ്‌പോസല്‍ ടീം പരിശോധിച്ച്‌ പ്രാഥമിക വിലയിരുത്തല്‍ നടത്തി. കപ്പലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തില്‍ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് സംഘം വിലയിരുത്തി.

 

 

 

ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ ഏതാണെന്നറിയാൻ കൂടുതല്‍ ഫോറൻസിക് പരിശോധന നടത്തണം.നാവികസേനയുടെ പരിശോധനക്ക് ശേഷം വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചു.ചെം പ്ലൂട്ടോയുടെ തകര്‍ന്ന ഭാഗം ഡോക്കിംഗും അറ്റകുറ്റപ്പണികളും നടത്താനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group