ശബരിമല ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി ; അവധി ദിനത്തില്‍ ശബരിമലയിലെ തിരക്ക് സംബന്ധിച്ച്‌ സ്പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

Spread the love

 

കൊച്ചി : അവധി ദിനത്തില്‍ ഹൈക്കോടതി സ്പെഷ്യല്‍ സിറ്റിംഗ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യമൊരുക്കണമെന്ന് നിര്‍ദ്ദേശംകോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കി.

video
play-sharp-fill

 

 

 

 

 

ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങള്‍ പരിഹരിക്കണം. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണം. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. പൊൻകുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികള്‍ക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.