കുറിച്ചിയിൽ കാർ പാഞ്ഞുകയറി ഹോട്ടലിന്റെ മുൻ വശം തകർന്നു: കാർ യാത്രക്കാരനും പരിക്ക്: അപകടം ഇന്നു പുലർച്ചെ

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം : നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി യാത്രക്കാരന് പറിക്കേറ്റു. ഹോട്ടലിന്റെ മുൻവശം തകർന്നു. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ കുറിച്ചിയിലാണ് അപകടം.
കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നു കരുതുന്നു.

video
play-sharp-fill

നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറകയായിരുന്നു.കുറിച്ചിൽ പ്രവർത്തിക്കുന്ന നിള ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്.

കാറിനുള്ളിൽ ഒരു യാത്രക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group