നേരം ഇരുട്ടിയാല്‍ നഗരത്തില്‍ നാലംഗ സംഘമിറങ്ങും ; കുട്ടികളടങ്ങുന്ന മലയാളി സംഘം, ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരാണ് സംഘത്തിന്റെ ലക്ഷ്യം ; ടൗണ്‍ കേന്ദ്രീകരിച്ച്‌ രാത്രി സമയങ്ങളില്‍ കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പൊലീസ് പിടിയില്‍.

Spread the love

 

പാലക്കാട്: ടൗണ്‍ കേന്ദ്രീകരിച്ച്‌ രാത്രി സമയങ്ങളില്‍ കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പൊലീസ് പിടിയില്‍. ഇരുട്ടിയാലിറങ്ങും, തനിച്ച്‌ പോകുന്നവരെ നോട്ടം,ആക്രമിച്ചും ലക്ഷ്യംകാണും, അറസ്റ്റ്. ആലത്തൂര്‍ വാവുപുളിയാര്‍ സ്വദേശി അൻവര്‍ തിരുനെല്ലായ വെണ്ണക്കര സ്വദേശി സനല്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

 

 

 

നേരം ഇരുട്ടിയാല്‍ നഗരത്തില്‍ നാലംഘ സംഘമിറങ്ങും. ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരാണ് സംഘത്തിന്റെ ലക്ഷ്യം. ട്രെയിൻ, ബസ് യാത്ര കഴിഞ്ഞും നഗരത്തിലൂടെ നടന്നുവരുന്ന യാത്രക്കാരെ അക്രമിച്ച്‌ കയ്യിലുള്ള സ്വര്‍ണവും പണവും കവരുന്നതാണ് സംഘത്തിന്റെ രീതി. കഴിഞ്ഞദിവസം പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുലര്‍ച്ചെ അഞ്ചു മണിയോടെ കെഎസ്‌ആര്‍ടിസി സ്റ്റാൻഡിലേക്ക് നടന്നു വരികയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ സംഘം തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

പണമില്ലെന്ന് അറിയിച്ചതോടെ ഗൂഗിള്‍പേയില്‍ പണം അയക്കാൻ നിര്‍ബന്ധിച്ചു. ഇതും ഇല്ലെന്ന് പറഞ്ഞതോടെ ഇയാളുടെ കൈയിലുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്തു. പിൻ നമ്ബറിനായി ഇയാളെ സംഘം മര്‍ദിക്കുകയും ശേഷം തലയ്ക്കടിച്ച്‌ ബോധരഹിതനാക്കുകയും ചെയ്തു. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ആലത്തൂര്‍ സ്വദേശിയായ അൻവര്‍ മുൻപ് കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. പിടിയിലായ പ്രായപൂര്‍ത്തിയാവാത്ത യുവക്കള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

 

ദിവസേന രാത്രി വീട്ടില്‍ നിന്നും ഫുട്ബോള്‍ പ്രാക്ടീസിനായി എന്ന വ്യാജേനയാണ് ടൗണിലെത്തുന്നതെന്ന് പൊലീസ് പറയുന്നു. ഈ കുട്ടികളെ ലഹരിയും മറ്റും നല്‍കി കൂടെ കൂട്ടി ഇവരുടെ സഹായത്തോടെയാണ് അൻവറും സംഘവും കവര്‍ച്ച നടത്തി വന്നത്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.