‘ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്’, ഒരിക്കല്‍ നേരില്‍ കാണണം എന്ന് ആഗ്രഹുമുണ്ട് ; കൊല്ലം സ്വദേശി വിഷ്ണുവിന്റെ ആഗ്രഹം സഫലമാക്കി മോഹൻലാൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

‘നേര്’ കണ്ടിറങ്ങി വന്നു മോഹൻലാലിന്റെ ആരാധകര്‍ ആവേശപ്പെടുന്ന കാഴ്ച നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അദ്ദേഹത്തിലെ നടൻ ചെയ്യുന്ന മാജിക് ആണ് ഓരോ ആരാധകന്റെയും സന്തോഷമായി, ആവേശമായി തിയേറ്ററില്‍ നമ്മള്‍ കാണുന്നത്. എന്നാല്‍ ‘നേര്’ കണ്ടിറങ്ങി വന്ന്, ‘ഞാൻ ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്, ‘ എന്ന് കൊല്ലം സ്വദേശി വിഷ്ണു ഇത് പറയുമ്ബോള്‍ അത് നമ്മളെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ചയായി.

കാരണം വിഷ്ണു കാഴ്ച്ച പരിമിതിയുള്ള ആളാണ്. കടുത്ത മോഹൻലാൻ ആരാധകനായ ഇദ്ദേഹം ‘ഒടിയൻ’ സിനിമയ്ക്ക് ശേഷം തിയേറ്ററില്‍ എത്തുന്നത് ‘നേര്’ കാണാൻ ആയിരുന്നു. മോഹൻലാലിനെ ഒരിക്കല്‍ നേരില്‍ കാണണം എന്ന് ആഗ്രഹുമുണ്ട് എന്ന് വിഷ്ണു പറയുന്നത് വിഡിയോയില്‍ കാണാം. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതിനു പിന്നാലെയാണ് ഇത് മോഹൻലാലിന്റെ ശ്രദ്ധയില്‍ പെടുന്നതും വിഷ്ണുവിനെ നേരിട്ട് കാണാം എന്ന് മോഹൻലാല്‍ തീരുമാനിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ ‘നേരിന്റെ’ സക്സസ് സെലിബ്രേഷൻ വേളയില്‍ വിഷ്ണുവിന് ക്ഷണം കിട്ടി. ലാലേട്ടനൊപ്പം സെല്‍ഫിയെടുക്കണമെന്ന ആഗ്രഹവും വിഷ്ണുവിന് സാധിക്കാനായി. ‘നേരിലെ’ അഭിനയം മികച്ചതാണെന്നും ഇന്ത്യയില്‍ ഇതു പോലെ അഭിനയിക്കുന്ന മറ്റൊരു നടൻ ഉണ്ടാവുമോ എന്ന് സംശയമാണെന്നും വിഷ്ണു പുഞ്ചിരിച്ചു കൊണ്ട് പറയുമ്ബോള്‍ മോഹൻ ലാല്‍ മാത്രമല്ല ഒപ്പമുള്ളവരെല്ലാം അത്ഭുതം കൂറി.

വ്യാഴാഴ്ചയാണ് ‘നേര്’ തിയേറ്ററുകളില്‍ എത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിനു നല്ല പ്രേക്ഷക-നിരൂപക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഒരു മോഹൻലാല്‍ ചിത്രം വിജയിക്കുന്നതിന്റെ ത്രില്ലില്‍ ആണ് ലാല്‍ ഫാൻസ്.