വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികൾ തട്ടിയത് കോടികൾ ; തട്ടിപ്പ് നടത്തിയത് ജോബ് വിസകള്‍ കാണിച്ച് ; കിട്ടിയ പണവുമായി രാജ്യം വിടാനൊരുങ്ങവേ ദമ്പതികൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ദമ്ബതികള്‍ പിടിയില്‍. കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിനി ചിഞ്ചു എസ്.

രാജ്( 45) കൊടുങ്ങല്ലൂര്‍ ശൃംഗപുരം സ്വദേശി അനീഷ് (45) എന്നിവരാണ് പിടിയിലായത്. കലൂര്‍ അശോക റോഡില്‍ ടാലിന്റിവിസ് എച്ച്‌ആര്‍ കണ്‍സല്‍റ്റൻസി സ്ഥാപനം നടത്തി വരികയായിരുന്നു ഇവര്‍. സിംഗപൂര്‍, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ വിവിധ വിദേശരാജ്യങ്ങളിലേക്ക് ജോലിവാഗ്ദാനം ചെയ്ത് ദമ്പതികള്‍ രണ്ട് കോടി രൂപയോളമാണ് പലരില്‍ നിന്നുമായി തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശരാജ്യങ്ങളിലേക്കുള്ള ജോബ് വിസകള്‍ കാണിച്ചായിരുന്നു ഇവര്‍ ആളുകളില്‍ നിന്നും പണം തട്ടിയത്. ജോലികള്‍ വഗ്ദാനം ചെയ്ത് ദമ്ബതികള്‍ പണം തട്ടുന്നുണ്ടെന്ന പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കായി പോലീസ് ദമ്പതികളുടെ വീട്ടിലെത്തിപ്പോഴാണ് പണം അടങ്ങിയ ബാഗുകള്‍ കണ്ടെത്തിയത്.

കിട്ടിയ പണവുമായി രാജ്യം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ ചിഞ്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ പരിചയത്തിലാണ് ഇവര്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും പ്രതികളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തായും പോലീസ് അറിയിച്ചു.