നവകേരള സദസ്സിൽ പങ്കെടുത്തില്ല ;ഓട്ടോ തൊഴിലാളിയായ യുവതിക്ക് ഓട്ടോ സ്റ്റാൻഡിൽ വിലക്ക് ഏർപ്പെടുത്തി സിഐടിയു.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

തിരുവനന്തപുരം :നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്.

കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡില്‍ ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു വിലക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അസുഖമായതിനാല്‍ ഇന്നലെ കഴക്കൂട്ടത്ത് നടന്ന നവകേരള സദസ്സില്‍ രജനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയപ്പോള്‍ സിഐടിയു പ്രവര്‍ത്തകര്‍ വിലക്കുകയായിരുന്നുവെന്നാണ് രജനി പറയുന്നത്.

മെമ്പര്‍ഷിപ്പ് തടഞ്ഞുവെച്ചുവെന്നും രജനി കൂട്ടിച്ചേര്‍ക്കുന്നു.പരാതി നല്‍കിയാല്‍ രജനിയുടെ സഹോദരന്റെ സിഐടിയു മെമ്പര്‍ഷിപ്പും റദ്ദാക്കുമെന്നും സിഐടിയു

ഭീഷണിപ്പെടുത്തി . സംഭവവുമായി ബന്ധപ്പെട്ട് സിഐടിയുവോ സിപിഐഎം ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.