
സ്വന്തം ലേഖകൻ
കുമരകം:കുമരകം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കുമരകം യുണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡോക്ടർ നിയമനത്തിൽ സത്വര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിനോടനുബന്ധിച്ച് പരിഷത്ത് നിവേദനം സമർപ്പിച്ചിരുന്നു.
യുണിറ്റ് സമ്മേളനം പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കെ.ജി ഷാലു (പ്രസിഡണ്ട്) പി.ടി അനീഷ് (സെക്രട്ടറി) ജിതിൻ (ഖജാൻജി )അനൂപ് കുമാർ കെ.കെ (വൈസ്.പ്രസിഡണ്ട് ) രശ്മി കല (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


