കെഎസ്‌ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡില്‍ ; ഇന്നലെ കളക്ഷന്‍ ലഭിച്ചത് 9.05 കോടി , ജീവനക്കാരെ അഭിനന്ദിച്ച്‌ സിഎംഡി.

Spread the love

 

 

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബര്‍ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു.ഡിസംബര്‍ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്.

video
play-sharp-fill

 

 

 

കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് റിക്കാര്‍ഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നില്‍ രാപകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പര്‍വൈര്‍മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

 

 

 

ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിംഗും നടത്തി കൂടുതല്‍ ബസ്സുകള്‍ നിരത്തില്‍ ഇറക്കിയും ഓഫ് റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ച്‌ തന്നെ അധിക ട്രിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തും ശബരിമല സര്‍വിസിന് ബസ്സുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്‍കുവാൻ കഴിഞ്ഞതും മുഴുവൻ ജീവനക്കാരും കൂടുതല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തും ആണ് 9.055 കോടി രൂപ വരുമാനം നേടുവാൻ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്നാല്‍ കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതല്‍ ബസ്സുകള്‍ NCC ,GCC വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച്‌ വരികയുമാണ് എന്നും സിഎംഡി അറിയിച്ചു