
സ്വന്തം ലേഖകൻ
കോട്ടയം :അഖില കേരള ചേരമർ ഹിന്ദു മഹാസഭ [ AKCHMS]
98-ാം സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് വയസ്ക്കര കുന്നിൽ പ്രവത്തിക്കുന്ന സംസ്ഥാന കമ്മറ്റി ഓഫീസിൽസംസ്ഥാന പ്രസിഡന്റ്
എസ്. ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീകുമാർ മുമ്പലത്ത് അദ്ധ്യക്ഷത വഹിച്ചു.
അംഗങ്ങൾക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം 2024 ഏപ്രിൽ മാസം നടപ്പാക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ ധനസഹായം, വിദ്യാഭ്യാസ അവാർഡറുകൾ എന്നിവ 2024 ഡിസംബർ മാസത്തിനുള്ളിൽ പുർത്തിയാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ സെക്രട്ടറി സി.കെ.സനിൽകുമാർ ജന്മദിന സന്ദേശം നൽകി. സഭയുടെ മുൻ നേതാക്കളായ കട്ടത്തറ പാപ്പൻ , ടി.സി.കുട്ടൻ . എം.കെ. കുഞ്ഞൻ തുടങ്ങിയ നേതാക്കളേ യോഗം അനുസ്മരിച്ചു സ്ഥാപക ദിനമായ നാളെ സഭ യൂണിയൻ , ശാഖാ തലങ്ങളിൽ പതാകദിനമായി അചരിക്കും. ഭാരവാഹികളായ എസ്.കൃഷ്ണകുമാർ, എസ്.കണ്ണൻ, ലീലാ ബിജു
മനോജ് പരിപ്പ്, തുടങ്ങിയവർ സംസാരിച്ചു.



