
സ്വന്തം ലേഖകൻ
വൈക്കം: സ്ത്രീധനത്തിനും സ്ത്രീ പീഡനങ്ങൾക്കും എതിരേ വൈക്കത്ത് വനിതകൾ നൈറ്റ് വാക്ക് നടത്തി. മഹിളാ കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.സത്യാഗ്രഹ സ്മാരക ഹാളിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പിലെ കുട്ടികളുടെ പാർക്കിനു മുന്നിൽ നിന്നാണ് നൈറ്റ് വാക്ക് ആരംഭിച്ചത്.
നീതി നിഷേധിക്കപ്പെട്ട വണ്ടിപ്പെരിയാറിൽ ദാരുണമായി കൊല ചെയ്യപ്പെട്ട പിഞ്ചുബാലികയ്ക്കു കൂടിയാണ് ടൗണിൽ വനിതകൾ സധൈര്യം നൈറ്റ് വാക്ക് നടത്തിയത്. പ്രസിഡന്റ് ജമീലാ പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് വാക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു.
കല്ലറ മണ്ഡലം പ്രസിഡന്റ് മിനി അഗസ്റ്റ്യൻ, തലയാഴം വിദ്യാ കൃഷ്ണകുമാർ , ഉദയനാപുരം സന്ധ്യമോൾ , വെച്ചൂർ ബിന്ദു സുരേഷ് എന്നിവരും മഹിളാ കോൺഗ്രസ് പ്രവർത്തകരും നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


