
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഞാറക്കല്‍ സ്റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം ഷിബു ഏറെ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസുകാര്‍ പറയുന്നത്. അതിന് ശേഷം ജീവനൊടുക്കിയതാവുമെന്നാണ് കരുതുന്നത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് പൊലീസുകാരുടെ വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മര്‍ദ്ദമാണെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നത് സമീപകാലങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് അന്വേഷണവും ആരംഭിച്ചിരുന്നു.



