നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി ; പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് ; ആരുമറിഞ്ഞില്ല 10 മാസം ഗര്‍ഭകാലവും, പ്രസവും മറച്ചുവെച്ച്‌ 42 കാരി.

Spread the love

 

തൃശ്ശൂര്‍: തൃശ്ശൂര്‍ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രസവിച്ച വിവരം മറച്ചുവച്ച്‌ യുവതി തൃശ്സൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.എന്നാല്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞു.

video
play-sharp-fill

 

 

 

 

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോര്‍ട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.

 

 

 

 

 

കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നല്‍കിയപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ആശുപത്രി അധികൃതര്‍ കണ്ടെത്തുന്നത്. വിവാഹ മോചിതയായ 42 കാരിയാണ് ഗര്‍ഭകാലവും പ്രസവവും മറച്ചുവച്ചത്. പതിനെട്ടുകാരനായ മകനും യുവതിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group