play-sharp-fill
എം ജി  സർവ്വകലാശാല കലോത്സവം;  ആദ്യ വിജയം എറണാകുളം കോളേജുകൾക്ക് ; തിരുവാതിരയിൽ; മൂന്ന് ഒന്നാം സ്ഥാനം, രണ്ടാം ദിവസത്തെ മത്സരങ്ങൾ; പുരോഗമിക്കുന്നു

എം ജി  സർവ്വകലാശാല കലോത്സവം;  ആദ്യ വിജയം എറണാകുളം കോളേജുകൾക്ക് ; തിരുവാതിരയിൽ; മൂന്ന് ഒന്നാം സ്ഥാനം, രണ്ടാം ദിവസത്തെ മത്സരങ്ങൾ; പുരോഗമിക്കുന്നു

കലോത്സവ ഡെസ്‌ക്

കോട്ടയം: എം ജി സര്‍വ്വകാലാശാല കലോത്സവത്തിന്റെ ആദ്യദിന മത്സര ഫലങ്ങൾ പുറത്ത് വരുമ്പോൾ എറണാകുളത്തെ കോളേജുകള്‍ മുന്നില്‍. ആദ്യദിനം നടന്ന തിരുവാതിര മത്സരത്തില്‍ എറണാകുളം സെന്റ് തെരേസ്സസ് കോളേജ്, മഹാരാജാസ് കോളേജ്, തൊടുപുഴ ന്യൂമാന്‍ കോളേജ്, എന്നീ കോളേജുകള്‍ ഒന്നാം സ്ഥാനം നേടി. കോതമംഗലം അത്തനീഷ്യസ് കോളേജിനും തൃപ്പുണിത്തറ ആര്‍ എല്‍ വി കോളേജിനുമാണ് രണ്ടാം സ്ഥാനം. ആലുവ സെന്റ് കെ വി സി കോളേജിലാണ് മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.  മൂകാഭിനയം എം എ കോളേജ് കോതമംഗലവും യു സി കോളേജ് ആലുവയും എസ് എച്ച്  തേവരാ കോളേജും യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി.ബെസേലിയസ്സ്  കോളേജില്‍ നടന്ന കേരള നടനത്തിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ എ.സി ശ്രീജ ഒന്നാം സ്ഥാനം നേടി. സെന്റ് മേരീസ് കോളജ് ഓഫ് കൊമേഴ്സ് ആന്റ് മാനേജ്മെന്റിലെ ടി.വി അതുല്യരാജും , ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കൊമേഴ്‌സിലെ അമലു ശ്രീരാഗും രണ്ടാം സ്ഥാനം നേടി. പൂത്തോട്ട ശാശ്വതീകാനന്ദ കോളജിലെ സുജിത് രമേശനും , കോതമംഗലം ഇന്ദിരാഗാന്ധി കോളജ് ഓഫ് അട്സ് ആന്റ് സയൻസിലെ മാളവിക പത്മകുമാറും മൂന്നാം സ്ഥാനം നേടി.