ഫുട്ബോള്‍ എന്താണെന്നറിയാത്ത മനുഷ്യന്‍ ‘ക്യാപ്റ്റനു’ വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോള്‍ പഠിച്ചു; ജയസൂര്യയുടെ സമര്‍പ്പണ മനോഭാവത്തെ അഭിനന്ദിച്ച്‌ രഞ്ജിത്ത് ശങ്കര്‍

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യ. വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍ എന്ന ചിത്രത്തിനും, ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടിയ മേരിക്കുട്ടി എന്ന ചിത്രത്തിനുമാണ് ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്.ഈ സന്ദര്‍ഭത്തില്‍ കഥാപാത്രമാകാനുള്ള ജയസൂര്യയുടെ സമര്‍പ്പണ മനോഭാവത്തെ തുറന്ന് കാട്ടുകയാണ് സംവിധായകനും ജയസൂര്യയുടെ സുഹൃത്തുമായ രഞ്ജിത്ത് ശങ്കര്‍. ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ജയസൂര്യ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ഈ മനുഷ്യന്‍ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചു.മേരിക്കുട്ടി കാരണം കിട്ടിയ അലര്‍ജിക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു. ചില അംഗീകാരങ്ങള്‍ ഒരു ആശ്വാസമാണ്.!’