play-sharp-fill
ഇത് വെറും ഹിറ്റല്ല, സൂപ്പര്‍ ഹിറ്റാണ് ; തിരക്കേറിയ നഗരമായ കൊച്ചിയില്‍ ഇനി വെറും നൂറു രൂപയ്ക്ക് താമസിക്കാം, 10 രൂപയ്ക്ക് ഊണ് ; ചുരുങ്ങിയ കാലം കൊണ്ട് ലോഡ്ജ് ലാഭമുണ്ടാക്കിയത് 24 ലക്ഷം രൂപ

ഇത് വെറും ഹിറ്റല്ല, സൂപ്പര്‍ ഹിറ്റാണ് ; തിരക്കേറിയ നഗരമായ കൊച്ചിയില്‍ ഇനി വെറും നൂറു രൂപയ്ക്ക് താമസിക്കാം, 10 രൂപയ്ക്ക് ഊണ് ; ചുരുങ്ങിയ കാലം കൊണ്ട് ലോഡ്ജ് ലാഭമുണ്ടാക്കിയത് 24 ലക്ഷം രൂപ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നഗരമായ കൊച്ചിയില്‍ ദിവസം വെറും 100 രൂപയ്ക്ക് താമസമൊരുക്കിയ ഷീ ലോഡ്ജ് 9 മാസം പിന്നിടുമ്ബോള്‍ പറയാനുള്ളത് വിജയഗാഥ മാത്രം.കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീക്കാണ്. 24 ലക്ഷം രൂപയാണ് ചുരുങ്ങിയ കാലം കൊണ്ട് ലോഡ്ജിലൂടെ ലാഭമുണ്ടാക്കിയത്.


കഴിഞ്ഞ 9 മാസത്തിനിടെ 22,543 പേരാണ് താമസിച്ചതെന്ന് ഷീ ലോഡ്ജിന്റെ വിജയഗാഥ പങ്കുവെച്ച്‌ മന്ത്രി എംബി രാജേഷ് പറഞ്ഞു. കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്ന ലിബറാ എന്ന് പേരുള്ള ഹോട്ടലിന്റെ കെട്ടിടം ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അതാണ് നവീകരിച്ചെടുത്ത് ഷീ ലോഡ്ജാക്കി മാറ്റിയിട്ടുള്ളത്. മികച്ച സൗകര്യങ്ങളുള്ള ഷീ ലോഡ്ജിനോട് ചേര്‍ന്നുതന്നെ പത്തുരൂപയ്ക്ക് ഊണുകൊടുക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടലും പ്രവര്‍ത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറും നൂറു രൂപയാണ് ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. മൂന്ന് നില കെട്ടിടത്തില്‍ 95 മുറികളും ഡോര്‍മെറ്ററിയുമായി 160 പേര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മാസവാടകയ്ക്കും ദിവസവാടകയ്ക്കുമെല്ലാം ഷീ ലോഡ്ജില്‍ മുറികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകും. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്‍ഡന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇത് വെറും ഹിറ്റല്ല, സൂപ്പര്‍ ഹിറ്റാണ്

ഇത്തവണ കൊച്ചിയില്‍ നിന്നാണ് കുടുംബശ്രീയുടെ വിജയഗാഥ. കൊച്ചിയിലെത്തുന്നവര്‍ക്ക് ഷി ലോഡ്ജിനെക്കുറിച്ച്‌ ഒരേ അഭിപ്രായമാണ്. വൃത്തിയും സുരക്ഷിതവുമായ താമസം മിതമായ നിരക്കില്‍ ഒരുക്കുന്ന ഈ കേന്ദ്രം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ കൊച്ചിയുടെ മനം കവര്‍ന്നു. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കേന്ദ്രം പരിപാലിക്കുന്നത് കുടുംബശ്രീയാണ്. ആരംഭിച്ച്‌ ഒന്‍പത് മാസം പിന്നിടുമ്ബോള്‍ ഈ കേന്ദ്രത്തിന്റെ ലാഭം 24 ലക്ഷം രൂപയാണ്. എല്ലാ ചിലവും കഴിഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകര്‍ 9 മാസം കൊണ്ട് മിച്ചം പിടിച്ച സംഖ്യ. ഈ കാലയളവില്‍ ഷീലോഡ്ജില്‍ 22,543 പേരാണ് താമസിച്ചത്. ഷി ലോഡ്ജ് ഉദ്ഘാടനം ചെയ്ത ശേഷം ആ വിവരം അന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 9 മാസത്തിന് ശേഷം ഈ സംരംഭത്തിന്റെ വിജയഗാഥ കൂടി പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.

വെറും നൂറു രൂപയാണ് ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. മൂന്ന് നില കെട്ടിടത്തില്‍ 95 മുറികളും ഡോര്‍മെറ്ററിയുമായി 160 പേര്‍ക്ക് താമസസൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്‍ഡന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്ന ലിബറാ എന്ന് പേരുള്ള ഹോട്ടലിന്റെ കെട്ടിടം പിന്നീട് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അതാണ് നവീകരിച്ചെടുത്ത് ഷീ ലോഡ്ജാക്കി മാറ്റിയിട്ടുള്ളത്. മികച്ച സൗകര്യങ്ങളുള്ള ഷീ ലോഡ്ജിനോട് ചേര്‍ന്നുതന്നെയാണ്, പത്തുരൂപയ്ക്ക് ഊണുകൊടുക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടലും പ്രവര്‍ത്തിക്കുന്നത്.

സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും താമസിക്കാനുമൊക്കെ കഴിയുക എന്നത് വളരെ പ്രധാനമാണ്. കൊച്ചി നഗരത്തില്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കായുമെത്തുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി സുരക്ഷിതമായ താമസസ്ഥലം എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. അതിനാണ് ഷി ലോഡ്ജിലൂടെ പരിഹാരമാകുന്നത്. മാസവാടകയ്ക്കും ദിവസവാടകയ്ക്കുമെല്ലാം ഷീ ലോഡ്ജില്‍ മുറികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകും.

ഡോര്‍മെറ്ററിയില്‍ നൂറ് രൂപ മാത്രമാണ് വാടക. പത്തുരൂപയ്ക്ക് ഭക്ഷണവും കിട്ടും. ഏത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും താങ്ങാവുന്ന നിരക്കുകളാണ് ഷീ ലോഡ്ജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് ഷീ ലോഡ്ജ്.കൊച്ചി കോര്‍പറേഷനും കുടുംബശ്രീയ്ക്കും അഭിനന്ദനങ്ങള്‍, ഷി ലോഡ്ജിന് എല്ലാ ആശംസകളും