play-sharp-fill
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പത്തില്‍ വർധന ; പ്രധാന തസ്തികകളിൽ എല്ലാം ഇരട്ടിലേറെ ശമ്പള വർദ്ധനവ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പത്തില്‍ വർധന ; പ്രധാന തസ്തികകളിൽ എല്ലാം ഇരട്ടിലേറെ ശമ്പള വർദ്ധനവ്

സ്വന്തം ലേഖിക.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിൽ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്നിരട്ടിവരെ വര്‍ധനയുണ്ടായി.പ്രധാന തസ്തികകളിലെല്ലാം ഇരട്ടിയിലേറെ ശമ്ബള വര്‍ധനയാണുണ്ടായത്.


 

2013ല്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ലാസ്റ്റ് ഗ്രേഡ് തസ്‌തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരന് 10,000 രൂപയോളമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആനുകൂല്യങ്ങള്‍ എല്ലാം അടക്കം 27,000 രൂപയോളം തുടക്കത്തില്‍ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18 ശതമാനം ഡിഎ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതുകൂടി ലഭിച്ചാല്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്പളം 31,000- 31,500 ആയി ഉയരും.

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്‍റെ ശമ്പളത്തിലും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സമാനമായ വര്‍ധനയാണുണ്ടായത്. 2013ല്‍ 13,000 രൂപയോളം ലഭിച്ചിരുന്ന എല്‍ഡി ക്ലര്‍ക്കിന് 2023 ല്‍ 30,000 രൂപയ്ക്കു മുകളില്‍ തുടക്കത്തില്‍ ശമ്പളം ലഭിക്കും.

 

കെഎസ്‌ഇബിയിലെ മുതിര്‍ന്ന ഡ്രൈവര്‍മാരില്‍ ചിലര്‍ 91,500 രൂപ വരെ ശമ്പളം കൈപ്പറ്റുന്നുണ്ട്. ഡ്രൈവര്‍മാരുടെ ശമ്പള സ്‌കെയില്‍: 36,000-76,400 രൂപ.