ചങ്ങനാശേരിയിൽ നിന്ന് കാണാതായ വീട്ടമ്മയെ തെങ്ങണയിൽ മരിച്ച നിലയിൽകണ്ടെത്തി:

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : ചങ്ങനാശേരിയിൽ നിന്നും കാണതായ വീട്ടമ്മയുടെ മൃതദേഹം തെങ്ങണയിലെ ഒരുപാറമടക്കുളത്തിന് സമീപത്ത് കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനി ഇന്ദു മോൾ കെ.സി യുടെ മൃതദേഹമാണ് തെങ്ങണ പൊയ്ത്താനംകുന്ന് പാറമടയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്.ബാങ്കിലേയ്ക്ക് പോകുന്നു എന്നാണ് ഇവർ വീട്ടിൽ പറഞ്ഞത്.വൈകിയും കാതായപ്പോൾ അന്വേഷണം തുടങ്ങി. പോലീസിൽ പരാതി നല്കിയിരുന്നു.

വീട്ടുകാർ ഇവർക്കായിവ്യാപകമായ അന്വേഷണം നടത്തി വരവെയാണ്ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്ഥലത്ത് നിന്നും മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group