play-sharp-fill
പെന്‍ഷന്‍ കൊടുക്കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ; മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍

പെന്‍ഷന്‍ കൊടുക്കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ; മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍

സ്വന്തം ലേഖകൻ

കൊച്ചി : വിധവ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ അടിമാലി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍. ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പെന്‍ഷന്‍ കൊടുക്കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്നും എന്നാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു.


ഹൈക്കോടതിക്ക് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ സമയം നീട്ടിചോദിച്ചു. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹരജി രാഷ്ട്രീയ പ്രേരിതമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടതി.

അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്നും എന്നാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു. കോടതി പൊതുജനങ്ങള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി.