play-sharp-fill
ക്രിസ്മസ് – ന്യൂഈയർ ആഘോഷവും, പ്രതിഭകളെ ആദരിക്കലും 23-ന് കുമരകത്ത്

ക്രിസ്മസ് – ന്യൂഈയർ ആഘോഷവും, പ്രതിഭകളെ ആദരിക്കലും 23-ന് കുമരകത്ത്

 

സ്വന്തം ലേഖകൻ
കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷവും, വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കലും നടത്തും. ഡിസംബർ 23 (ശനി) വൈകുന്നേരം 5ന് ക്ലബ്‌ ഓഫീസിൽ വെച്ചാണ് പരിപാടികൾ നടക്കുക. ക്ലബ്‌ പ്രസിഡന്റ്‌ വി.എസ് സുഗേഷ് അധ്യക്ഷനാകുന്ന യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി ബിന്ദു ഉത്ഘാടനം ചെയ്യും.

ചടങ്ങിൽ ഇമ്ഫാൽ യൂണിവേഴ്സിറ്റിയിൽ എം-ടെക്കിൽ ഒന്നാം റാങ്ക് നേടിയ ഗാഥ എസ് കുമാർ, ദേശീയ വടംവലി മത്സരത്തിൽ കേരളത്തിനായി സ്വർണ്ണം നേടിയ ടീമിലെ അംഗം കുമരകം സ്വദേശിനി ശ്രീലക്ഷ്മി രജീഷ്, അണ്ടർ 19 കേരള ക്രിക്കറ്റ്‌ ടീമിലേക്ക് സെലെക്ഷൻ നേടിയ ആദി അഭിലാഷ് എന്നിവരെ ആദരിക്കും. വള്ളാറ പള്ളി വികാരി റവ : ഫാ : മാത്യു കുഴിപ്പള്ളി ക്രിസ്തുമസ് സന്ദേശം നൽകും.


 

കുമരകം പഞ്ചായത്ത് പ്രസിഡന്റ്‌ ധന്യ സാബു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.കെ ജോഷി, എസ്.കെ.എം ദേവസ്വം പ്രസിഡന്റ്‌ എ.കെ ജയപ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മേഘല ജോസഫ്, പഞ്ചായത്ത്‌ അംഗം വി.സി അഭിലാഷ്, വി.എൻ ജയകുമാർ, ദിവ്യ ദാമോദരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ആർഷ ബൈജു, എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, കുമരകം 315 റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ കേശവൻ, 2298 റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ.വി തോമസ്, 1070 റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഫിലിപ്പ് സ്കറിയ എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും. ക്ലബ്‌ സെക്രട്ടറി പി.എസ് രഘു സ്വാഗതവും, ക്ലബ്‌ ട്രഷറർ കെ.പി പുഷ്ക്കരൻ നന്ദിയും പറയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group