നവകേരള സദസിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെയുള്ള സംഘര്‍ഷം പരസ്പരം വീടുകള്‍ അടിച്ചു തകര്‍ക്കുന്നതിലേക്ക് ; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നവകേരള സദസിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെയുള്ള സംഘര്‍ഷം പരസ്പരം വീടുകള്‍ അടിച്ചു തകര്‍ക്കുന്നതിലേക്ക് എത്തി.ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷമാണ് ഇന്നലെ രാത്രി നടന്നത്. മൂന്നു വീടുകളാണ് അടിച്ച് തകര്‍ത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് പോലീസ് കാവലുണ്ടായിട്ടും, സംഘമായി എത്തിയ 20ലധികം ഡി വൈ എഫ് ഐ- സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറ്റിങ്ങലില്‍ പ്രകടനം നടത്തി. നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.