ഇൻഷുറൻസ് ബോധവല്‍ക്കരണം; വനിതാ റൈഡര്‍മാരുടെ ബൈക്ക് റാലി കോട്ടയത്ത്

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച്‌ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലി കോട്ടയം ജില്ലയില്‍ പ്രവേശിച്ചു.

കഞ്ഞിക്കുഴി, കുമരകം, ബണ്ട് റോഡ്, തണ്ണീര്‍മുക്കം തുടങ്ങി ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ഇൻഷുറൻസ് ബോധവല്‍ക്കരണ ലഘുലേഖ വിതരണം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രമുഖ വനിതാ റൈഡര്‍മാരായ ഡോ. സന, അലീന, ഷംന എന്നിവരാണ് തിരുവനന്തപുരം മുതല്‍ കൊച്ചി വരെ നീളുന്ന റാലി നയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2047ഓടെ രാജ്യത്ത് എല്ലാവര്‍ക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡലവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) രാജ്യവ്യാപക പ്രചരണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ മാഗ്മ എച്ച്‌.ഡി.ഐ വനിതാ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. റാലിയിലുടനീളം റൈഡര്‍മാര്‍ ഇൻഷുറൻസ് ബോധവല്‍ക്കരണ സദസ്സുകള്‍ നടത്തുന്നുണ്ട്.

“ശാക്തീകരണവും ബോധവല്‍ക്കരണവും ഒന്നു ചേരുന്നതാണ് ഈ വനിതാ ബൈക്ക് റാലി നല്‍കുന്ന സന്ദേശം. വനിതകളെ പ്രചോദിപ്പിക്കുന്നതിനൊപ്പം ഓരോരുത്തരുടേയും ജീവിതത്തില്‍ സാമ്ബത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഇൻഷുറൻസിനുള്ള പ്രധാന പങ്കിനെ കുറിച്ചും ഈ പരിപാടിയിലൂടെ ബോധവല്‍ക്കരിക്കുന്നു. കേരളത്തില്‍ ഈ ചുമതല നിര്‍വഹിക്കുന്നതിന് ഐആര്‍ഡിഎഐ ഞങ്ങളെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ട്,” മാഗ്മ എച്ഡിഐ ചീഫ് ടെക്ക്നിക്കല്‍ ഓഫീസര്‍ അമിത് ഭണ്ഡാരി പറഞ്ഞു.

‘ഇൻഷുറൻസ് എടുത്തോ?’ എന്ന പേരില്‍ മാഗ്മ എച്ഡിഐ നടത്തി വരുന്ന ഇൻഷുറൻസ് പ്രചരണത്തിന്റെ ഭാഗമാണ് ഈ വനിതാ ബൈക്ക് റാലിയും. ഇൻഷുറൻസ് എന്തിന്, എങ്ങനെ പരിരക്ഷ ഉറപ്പാക്കാം, ഇൻഷുറൻസ് പരിരക്ഷയുടെ പ്രയോജനങ്ങള്‍ തുടങ്ങി പൊതുജനങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതിന് വിപുലമായ ഡിജിറ്റല്‍ വിവര ശേഖരവും മാഗ്മ എച്ഡിഐ ഒരുക്കിയിട്ടുണ്ട്