തമിഴ്‌നാടിന് കേരളത്തിന്റെ പ്രളയ സഹായം; പൊതുജനങ്ങളില്‍നിന്ന് സാധനങ്ങള്‍ ശേഖരിച്ച്‌ കൈമാറും  

Spread the love

 

സ്വന്തം ലേഖിക 

പ്രളയക്കെടുതിയില്‍ വലയുന്ന തമിഴ്‌നാടിന് കൈത്താങ്ങുമായി കേരളം. പ്രളയ ബാധിതര്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വസ്തുക്കള്‍ കിറ്റായി നല്‍കും.ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാണ് സഹായം നല്‍കുന്നത്.

 

സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എം ജി രാജാമണി ഐഎഎസിനെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചു. കനക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം സ്ഥിതിചെയ്യുന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തിലാണ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് സാധനങ്ങള്‍ എത്തിക്കാം. 1070 എന്ന നമ്ബറിലേക്കാണ് വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തെക്കന്‍ തമിഴ്‌നാട് ജില്ലകളില്‍ തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്. തിരുനല്‍വേലി, തൂത്തുകുടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ, രണ്ട് പ്രളയങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. ആദ്യത്തെ പ്രളയം വടക്കന്‍ മേഖലയെയാണ് ബാധിച്ചത്. തെക്കന്‍ ജില്ലകളില്‍ ഇതുവരെ 12 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.