ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലുള്ള ഔട്ട് റിച്ച് സെല്ലിന്റെ പ്രവർത്തനം മരവിപ്പിച്ചു; കമ്മറ്റി പിരിച്ചുവിട്ടത് യൂത്ത് കോൺഗ്രസ് ദേശിയ നേത്വത്വം; നടപടി സംഘടനാ പ്രവർത്തനത്തേ പറ്റിയുള്ള വ്യാപക പരാതികളേ തുടർന്ന്

Spread the love

 

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം : ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഔട്ട് റിച്ച് സെൽ കമ്മറ്റി പിരിച്ചു വിട്ട് യൂത്ത് കോൺഗ്രസ് ദേശിയ നേത്വത്വം

 

ചിന്തൻ ശിബിരത്തിലെ തീരുമാനപ്രകാരം ഒരാൾക്ക് ഒരു പദവി എന്നത് കാറ്റിൽ പറത്തി അനർഹരേ നിയമിക്കുകയും യൂത്ത് കോൺഗ്രസ് ഇലക്ഷനിൽ തോറ്റവരേയും കമ്മറ്റികളിൽ തിരുകി കയറ്റാൻ ശ്രമിക്കുന്നതായുള്ള നിരവധി പരാതികൾ ദേശീയ നേതൃത്വത്തിന് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും, നിലവിലെ പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലും എതിർത്തിട്ടും ഇത്തരത്തിൽ നിരവധി പേരെ അനർഹമായി കമ്മറ്റികളിൽ തിരുകി കയറ്റി. ഇതേ തുടർന്നാണ് ഇവർ ദേശീയ നേത്വത്വത്തിന് പരാതി നൽകിയത്

 

ഇത് സംബന്ധിച്ച് സംസ്ഥാന ഭാരവാഹികൾക്കിടയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

 

മുൻപ് അച്ചടക്ക നടപടികൾക്ക് വിധേയനായ തിരുവനന്തപുരം സ്വദേശിയായ യൂത്ത് കോൺഗ്രസ് ഭാരവാഹിയെ കേരള ഘടകത്തിന്റെ ചുമതല നൽകി മീറ്റിംഗുകൾ സംഘടിപ്പിച്ചതിനെ തിരെയും വ്യാപക പരതികൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ചും ദേശിയ നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

 

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ശേഷം ഷാഫി പറമ്പിലിനും ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കൾക്കുമൊപ്പം രാഹുൽ മാങ്കുട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഖബറിടം സന്ദർശിച്ചപ്പോൾ ചാണ്ടി ഉമ്മൻ പങ്കെടുക്കാതിരുന്നത് അന്ന് വലിയ വിവാദമായിരുന്നു.