ഭാര്യയുമായി തർക്കം; യുവാവ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്തു.

Spread the love

 

സ്വന്തം ലേഖകൻ

 

ചെന്നൈ : ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവാവ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

 

ഒരു സെക്കൻഡ് ഹാൻഡ് കാര്‍ ഷോറൂമിന്റെ ഉടമ പോലീസില്‍ പരാതി നല്‍കിയതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. തിങ്കളാഴ്ച രാവിലെ തന്റെ ഗാരേജിലെ വാഹനങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ പരാതി നല്‍കിയത് എന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 35 കാരനായ ബൂബാലൻ എന്ന യുവാവാണ് കാറുകള്‍ തകര്‍ത്തതെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി കാറുകള്‍ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ യുവാവ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. ഭാര്യയെ സംശയിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് ഇതിലേക്ക് നയിച്ചതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. നേരത്തെ വിമാനത്തിനുള്ളില്‍ ദമ്ബതികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കിയതും വാര്‍ത്തയായിരുന്നു.

 

മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള പോകേണ്ട ലുഫ്താൻസ വിമാനം ആയിരുന്നു ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടത്. ഒരു ജര്‍മ്മൻ സ്വദേശിയും അയാളുടെ തായ്‌ലൻഡ് സ്വദേശിനിയായ ഭാര്യയും തമ്മിലാണ് വിമാനത്തിനുള്ളില്‍ വച്ച്‌ വഴക്കിട്ടത്.

 

 

ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ലുഫ്താൻസ വിമാനം ആദ്യം പാകിസ്ഥനില്‍ ഇറക്കാനായിരുന്നു അനുമതി തേടിയത്. എന്നാല്‍ ഇത് നിഷേധിച്ചതോടെ ഡല്‍ഹിയില്‍ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എന്തായാലും വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ ദമ്ബതികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.