
ഗാന്ധിനഗർ: ഭർത്താവുമായി പിണങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയുടെ ജീവൻ പൊലിസിന്റെ അവസരോചിതമായ ഇടപെടൽ മൂലം രക്ഷിച്ചു.
വൈക്കം സ്വദേശിനിയും ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയുമായ ഇരുപത്താറുകാരിക്കാണു ഗാന്ധിനഗർ പൊലി സ് രക്ഷകരായത്.
6 മാസമായി ഇവർ ഗാ ന്ധിനഗറിനു സമീപം വാടകവീട്ടിൽ താമസിച്ചു വരികയാണ്. ജോലിസ്ഥലത്തായിരുന്നു ഭർത്താവുമായി ഇന്നലെ ഫോണിൽ കുടുംബകാര്യങ്ങൾ പറഞ്ഞു യുവതീ പിണങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു മുറിയിൽ കയറി കതകടച്ചു. പന്തികേടു തോന്നിയ ഭർത്താവ് വിവരം വീട്ടുടമയെ അറിയിച്ചു. വീട്ടുടമ എത്തി വാതിൽ മുട്ടി വിളിച്ചിട്ടും യുവതി കതകു തുറന്നില്ല. തുടർന്നാണു വീട്ടുടമസ്ഥൻ പൊലീസിന്റെ സഹായം തേടിയത്.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഗാന്ധിനഗർ പൊലീസ് 5 മിനിറ്റിനുള്ളിൽ യുവതിയുടെ വീട്ടിലെത്തി. പൊലീസ് എത്തി കതകിൽ തട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്നു ജനലിന്റെ ചില്ലു പൊട്ടിച്ച് മുറിക്കുള്ളിലേക്കു നോക്കിയപ്പോഴാണു യുവതി കഴുത്തിൽ കയറിട്ട് തൂങ്ങിനിൽക്കുന്നതു കണ്ടത്.
ഉടൻ തന്നെ പൊലിസ് മുറിയുടെ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. യുവതിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു മോൻ, സിപിഒമാരായ സജിത്ത്, രഞ്ജിത്ത് എന്നിവരുടെ അവസ രോചിതമായ ഇടപെടലാണു മരണത്തിൽ നിന്നു യുവതിയെ രക്ഷിച്ചത്.



