
സ്വന്തം ലേഖകൻ
കോട്ടയം: ഹിന്ദു ധർമ്മ പരിഷത്തിന്റെ പ്രഭാഷണ പരമ്പര ഹിന്ദു വിചാരണ സത്രം 23 മുതൽ 27 വരെ തിരുനക്കര ക്ഷേത്ര മൈതാനത്ത് ശിവശക്തി ഓഡിറ്റോറിയത്തിൽ നടക്കും. 23 – ന് 6 – ന് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്‌ഞാനാനന്ദതീർത്ഥപാദർ വിചാരണ സത്രം ഉദ്ഘാടനം ചെയ്യും..
മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം. രാജ ഗോപാലൻ നായർ അധ്യക്ഷത വഹിക്കും. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സംഘടനാ കാര്യദർശി വി.കെ. വിശ്വനാഥർ, ആർഷ വിദ്യാ സമാജ് ഡയറക്ടർ ആചാര്യ കെ.ആർ.മനോജ് എന്നിവർ പ്രഭാഷണം നടത്തും. വിദ്യാസാഗർ ഗുരു മൂർത്തി , പ്രഫ. ഇന്ദുലേഖ നായർ, കെ.ശശിധരൻ വെദിക്, എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും.
കണക്കാരി രവി , എൻ.രാജഗോപാൽ എന്നിവർ സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കും. എം.എസ് പത്മനാഭൻ (പ്രസിഡന്റ്). ടി.സി. ഗണേഷ് (സെക്രട്ടറി). എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group