
സ്വന്തം ലേഖകൻ
കടുത്തുരുത്തി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുംതലയിൽ വീട്ടിൽ അജി (45), കടുത്തുരുത്തി കോഴിക്കോട് ലക്ഷംവീട് കോളനി ഭാഗത്ത് ലക്ഷംവീട് വീട്ടിൽ സത്യൻ (53) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി സമീപവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരും യുവാവിന്റെ ബന്ധുവും തമ്മിൽ ഉണ്ടായ വഴക്കിനിടയിൽ യുവാവ് തടസ്സം പിടിച്ചതിലുള്ള വിരോധം മൂലം അജിയും, സത്യനും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ ജയകുമാർ കെ.ജി, അരുൺകുമാർ, സജിമോൻ എസ്.കെ, സി.പി. ഓ മധു ഡി, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അജിക്കും,സത്യനും കടുത്തുരുത്തി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.



