
കോട്ടയം: നവകേരള സദസിലൂടെ ആളെ കൂട്ടി ജനത്തെ കൊലയ്ക്ക് കൊടുക്കാനുള്ള അപകടകരമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്.
സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ തീവ്രവ്യാപനശേഷിയുള്ള കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചരണ പരിപാടിയായി അധപതിച്ചിരിക്കുന്ന നവകേരള സദസ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാണ് പിസിയുടെ ആവശ്യം.
തിരുവനന്തപുരത്തെ കൊവിഡ് മരണസംഖ്യ സര്‍ക്കാര്‍ മറച്ചവയ്ക്കുകയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഇത്ര ഗുരുതരമായ പ്രശ്നമുണ്ടായിട്ടും ആരോഗ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ഊരുചുറ്റി നടക്കുന്നത് അപഹാസ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവകേരള യാത്ര നിര്‍ത്തിവച്ച് കോവിഡ് വിപത്തിനെ തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്നും പി സി ജോര്‍ജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



