കോട്ടയം വെള്ളൂർ ഏഴാം മൈലിൽ നീതി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ നാല് കടകളിൽ മോഷണം ; കടകളിൽ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി ; സി സി ടി വി ദൃശ്യങ്ങളിലെ പരിശോധനയിൽ മോഷണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആൾ ; അന്വേഷണം ആരംഭിച്ച് പാമ്പാടി പോലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം:പാമ്പാടി വെള്ളൂർ ഏഴാം മൈലിൽ നീതി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ നാല് കടകളിൽ മോഷണം. ഇന്ന് വെളുപ്പിനാണ് മോഷണം നടന്നത്. സെന്റ് മേരിസ് മെഡിക്കൽസ്, ജയ സ്റ്റോർസ്, അഞ്ജിത എന്റെർപ്രൈസ്സ്. എന്നിവടങ്ങളിലാണ് മോഷണം നടന്നത്.

പൂട്ട് തകർതാണ് മോഷ്ടാവ് അകത്തു കടന്നത്. സെന്റ് മേരിസ് മെഡിക്കൽസിൽ നിന്ന് 2000രൂപയും, ജയ സ്റ്റോർ സിൽ നിന്നും 200രൂപയും, നീതിമെഡിക്കൽസിൽ നിന്ന് 11388രൂപയും മോഷണം പോയി. അഞ്ജിത എന്റെർപ്രൈസ്സ്സിന്റെ മേശയുടെ പൂട്ട് ഉൾപ്പെടെ തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം സമയം പ്രദേശത്തു കറണ്ട് ഇല്ലായിരുന്നതായി പറയപ്പെടുന്നു. മുഖംമൂടി ധരിച്ചെത്തിയ ആൾ നീതിമെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തുന്നതിന്റെ സി സി റ്റി ടി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പാമ്പടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.