കേരള തമിഴ്നാട് അതിർത്തിയിൽ മഴ കുറവ്; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കില്ല

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കേരള തമിഴ്നാട് അതിർത്തിയിൽ മഴയിൽ കുറവ് വന്നതായി റിപ്പോർട്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറഞ്ഞുവെന്നും മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 3212.75 ഘനയടി ജലം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിക്ക് 11578.41 ഘനയടി ജലം സെക്കൻഡിൽ ഒഴുകി എത്തുന്നുണ്ടായിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് തുറക്കില്ല. ഇന്ന് രാവിലെ ഡാം തുറക്കുമെന്നും, സെക്കൻഡിൽ പതിനായിരം ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്നുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് 10000 ഘന അടി വെള്ളം വരെ പുറത്തേക്കൊഴുക്കാൻ തീരുമാനിച്ചിരുന്നത്.