play-sharp-fill
ആലപ്പുഴ ജില്ലയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു;ഹരിപ്പാട് സ്വദേശി ചികിത്സയിൽ 

ആലപ്പുഴ ജില്ലയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു;ഹരിപ്പാട് സ്വദേശി ചികിത്സയിൽ 

സ്വന്തം ലേഖിക.

ആലപ്പുഴ :ജില്ലയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഹരിപ്പാട് സ്വദേശി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

 

ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എൻഡോസ്കോപ്പിക് പരിശോധനക്ക് എത്തിയതായിരുന്നു ഹരിപ്പാട് സ്വദേശി. പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുകയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തണുപ്പുകാലമായതോടെ വൈറസ് രോഗവ്യാപനം വര്‍ദ്ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ കൂടാതെ ഒമിക്രോണ്‍ രൂപഭേദമായ ഇൻഫ്ളാ പൻസ് പനിയുടെ വ്യാപനമുണ്ടാകുമോയെന്നും ആശങ്കയുണ്ട്.

 

ഒമിക്രോണിന്റെ രൂപഭേദമായ ജെ.എൻ വണ്‍ വൈറല്‍ പനിയും ഇൻഫ്ളാ പൻസിന്റെ ഗ്രൂപ്പിലാണ് ഉള്‍പ്പെടുന്നത്. ഇത് രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത് തിരുവനന്തപുരത്താണ്. അടുത്ത മൂന്നുമാസം ജെ.എൻ വണ്‍ പ്രതിരോധത്തില്‍ നിര്‍ണ്ണായകമാണ്.