play-sharp-fill
ഇടുക്കി ജില്ലയിൽ മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും ; ജലനിരപ്പ് 137.5 അടി പിന്നിട്ട സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്

ഇടുക്കി ജില്ലയിൽ മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും ; ജലനിരപ്പ് 137.5 അടി പിന്നിട്ട സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്

സ്വന്തം ലേഖകൻ

ഇടുക്കിയിൽ കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.5 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ രാവിലെ 10 ന് തുറക്കും. സെക്കൻഡിൽ പതിനായിരം ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. ഇടുക്കി ജില്ലയിലെ കേരള തമിഴ്നാട് അതിർത്തി മേഖലയിലും തമിഴ്നാട്ടിലും ശക്തമായ മഴയാണ് രാത്രി മുതൽ അനുഭവപ്പെടുന്നത്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാവിലെ 10 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് 10000 ഘന അടി വെള്ളം വരെ പുറത്തേക്കൊഴുക്കാൻ സാധ്യതയുണ്ട്. തമിഴ്നാട് സർക്കാരിന്റെ ഈ അറിയിപ്പിനെ തുടർന്ന് പെരിയാർ നദിയുടെ ഇരു കരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും കളക്ടർ വ്യക്തമാക്കി. മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടി.