play-sharp-fill
ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന പാലാ എം.എൽ.എ രാജി വയ്ക്കണം : യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ; പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി

ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന പാലാ എം.എൽ.എ രാജി വയ്ക്കണം : യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ; പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി

സ്വന്തം ലേഖകൻ

പാലാ: സാമ്പത്തിക തട്ടിപ്പുകേസിൽ വിചാരണ നേരിടുന്ന പാലാ എം.എൽ.എ തൽസ്ഥാനം ഒഴിയണമെന്ന് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം.എൽ.എയുടെ പേരിലുള്ള വഞ്ചനാക്കേസ് റദ്ദാക്കണമെന്ന മാണി സി കാപ്പൻ്റെ ഹർജികൾ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.

ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചിൻ്റെതായിരുന്നു സുപ്രീം കോടതി നടപടി. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുംബൈ കോടതിയിലും നിരവധി കേസുകൾ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ തന്നെ നിരവധി സഹകരണ വായ്പാ തട്ടിപ്പ് കേസുകളും നിലനിൽകുന്നു.
മറ്റു പൊതുപ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ പോലും അവരുടെ രാജി ആവശ്യം ഉന്നയിച്ച കാപ്പൻ, സ്വന്തം പേരിൽ പ്രഥമ ദൃഷ്ട്യാ പരാതി നിലനിൽക്കുന്നതായി പരമോന്നത നീതിപീഠം കണ്ടെത്തിയതിനാൽ എത്രയും വേഗം രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

സമാപന സമ്മേളനം എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. ജോസ് ടോം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സാജൻ തൊടുക,ടോബിൻ കെ അലക്സ്‌,രാജേഷ് വാളിപ്ലാക്കൽ, ബിജു പാലുപടവൻ,സുനിൽ പയ്യപ്പള്ളിൽ, ചാർലി ഐസക്, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കവുകാട്ട്, ജോസുകുട്ടി പൂവേലിൽ,,ജെയിംസ് പൂവത്തോലി,സിജോ പ്ലാത്തോട്ടം, സച്ചിൻ കളരിക്കൽ, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ,ബിനു പുലിയുറുമ്പിൽ, അജിത് പെമ്പിളകുന്നേൽ,സുജയ് കളപ്പുരക്കൽ,ബിനേഷ് പാ റാംതോട്,മാർട്ടിൻ ചിലമ്പൻകുന്നേൽ, ജിഷോ പി തോമസ്,അജോയ്തോമസ്, റോയ് വണ്ടാനത്ത്, സഞ്ജു പൂവക്കുളം, സക്കറിയസ് ഐ പ്പൻപറമ്പികുന്നേൽ, ജോസിൻ പുത്തൻവീട്ടിൽ, ജ്യോതിഷ് ജോയ്, ലിബിൻ മലേകണ്ടത്തിൽ, രാഹുൽ കൃഷ്ണൻ, ജസ്റ്റിൻ വട്ടക്കുന്നേൽ, അഖിൽ ജോസഫ്, നിതിൻ മാത്യു,ടിറ്റോ കൊല്ലിത്താഴെ, അബി അബു തുടങ്ങിയവർ പ്രസംഗിച്ചു.