അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന് പ്രചരണം; എന്നാൽ കറാച്ചി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലെന്ന് ബന്ധുക്കള്‍; ഇന്റര്‍നെറ്റിലെ അപ്രതീക്ഷിത തടസ്സങ്ങള്‍ ദാവൂദ് മരണം മറയ്ക്കാനെന്ന വാദം ശക്തം; അഭ്യൂഹങ്ങൾക്കൊടുവിൽ അന്വേഷണം ആരംഭിച്ച് ഇന്ത്യൻ ഏജൻസികൾ…..

Spread the love

മുംബൈ: ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണെന്ന് കുടുംബം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

video
play-sharp-fill

എന്നാല്‍ വിഷബാധയേറ്റുവെന്ന വാര്‍ത്തകളോട് കുടുംബം പ്രതികരിക്കുന്നുമില്ല. മുംബൈയിലുള്ള കുടുംബാംഗങ്ങളാണ് മുംബൈ പൊലീസിനോട് ആശുപത്രി ചികില്‍സയില്‍ സ്ഥിരീകരണം നല്‍കിയത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുംബൈയിലുള്ള ദാവുദിന്റെ സഹോദര പുത്രന്മാരോട് അടക്കം പൊലീസ് കാര്യങ്ങള്‍ തിരക്കിയത്. അതിനിടെ ദാവൂദ് മരിച്ചുവെന്ന് പോലും പ്രചരണമുണ്ട്. പാക്കിസ്ഥാനില്‍ ഇന്റര്‍നെറ്റിന് അടക്കം നിരോധനമുണ്ട്. ദാവൂദുമായി ബന്ധപ്പെട്ട പ്രചരണങ്ങളെ ചെറുക്കാനാണ് ഇതെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി പാക്കിസ്ഥാനില്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ഇന്റര്‍നെറ്റില്‍ അപ്രതീക്ഷിത ‘തടസ’ങ്ങള്‍ നടന്നുവെന്നാണ് സൂചന. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായ് പാക്കിസ്ഥാനില്‍ യുട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഏറെക്കുറെ നിശ്ചലമായ മട്ടാണ്.

ഇതിനിടെയാണ്, ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ഒരു ആശുപത്രിയില്‍ അതീവ സുരക്ഷാ സംവിധാനങ്ങളോടെ ചികിത്സയിലാണെന്ന വിവരങ്ങളും പുറത്ത് വരുന്നത്. ഏതായാലും ഇത് സ്ഥിരീകരിക്കുകയാണ് മുംബൈയിലെ കുടുംബവും.

ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്ക് ഭരണകൂടം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇക്കാര്യം ഇന്ന് രാവിലെ മുതലാണ് പുറത്തായത്. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഏറെക്കുറെ പൂര്‍ണമായും പാക്കിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിശ്ചലമായതിന്, ദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഉയര്‍ന്ന് വരുന്ന ചോദ്യം. പ്രത്യേകിച്ചും, ദാവൂദ് ഇബ്രാഹിം അന്തരിച്ചു എന്ന് ഉള്‍പ്പെടെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം ഉണ്ട്.