മാനവീയം മോഡലില്‍ തിരുവനന്തപുരത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രം വരുന്നു, ഉദ്‌ഘാടനം 24ന് ; ക്രിസ്മസ്-പുതുവത്സരാഘോഷവുമായി ടൂറിസം വകുപ്പ്.

Spread the love

 

തിരുവനന്തപുരം : ഓഡിറ്റോറിയത്തിലും മറ്റു വേദികളിലുമായി ദീപാലങ്കാരവും വിപുലമായ ആഘോഷ പരിപാടികളുമാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. 24 മുതല്‍ ജനുവരി 2 വരെയാണ് ആഘോഷം. 24ന് വൈകിട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ആഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് പൂര്‍ണമായി ദീപാലംകൃതമാക്കും. ക്രിസ്മസ് ട്രീകള്‍, നക്ഷത്രങ്ങള്‍, റെയിൻ ഡിയറുകള്‍, ഇൻസ്റ്റലേഷനുകള്‍ എന്നിവയൊരുക്കും. ഓരോ സ്ഥലങ്ങളും വ്യത്യസ്തമാര്‍ന്ന പ്രമേയം അനുസരിച്ചാണ് അലങ്കരിക്കുക. സന്ദര്‍ശകര്‍ക്ക് സെല്‍ഫിയും ഫോട്ടോയും എടുക്കാൻ പ്രത്യേക ഫോട്ടോ പോയിന്റുകളും സജ്ജമാക്കും.

 

 

 

 

കൂടാതെ മ്യൂസിയം മുതല്‍ മാനവീയം വീഥി വരെയും ദീപാലങ്കാരമുണ്ടാകും. ഇതോടെ കേരളീയത്തിനും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനും ശേഷം നഗരം വീണ്ടും ഉത്സവത്തിമിര്‍പ്പിലേക്ക് മാറും. ആഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് വളപ്പില്‍ പുഷ്പമേളയുമുണ്ടാകും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ മേളയില്‍ കാണാനാകും. വിപണനമേള, ഫുഡ് കോര്‍ട്ട്, പെറ്റ് ഷോ എന്നിവയുമുണ്ടാകും. ടൂറിസം വകുപ്പിനു കീഴിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലാണ് (ഡി.ടി.പി.സി) ആഘോഷത്തിന് നേതൃത്വം നല്‍കുന്നത്