കെ നചികേത, കാർഗിൽ യുദ്ധവേളയിൽ പാക് തടവിൽ നിന്ന് മോചിതയായത് 8 ദിവസങ്ങൾക്ക് ശേഷം;അനുഭവിച്ചത് ക്രൂര പീഡനങ്ങൾ
സ്വന്തം ലേഖകൻ
1999 മെയ് 27 നായിരുന്നു ഒരു ഇന്ത്യൻ സൈനികൻ ഇതിന് മുമ്പ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലാവുന്നത്. മിഗ് 27 വിമാനത്തിലെ പൈലറ്റായിരുന്ന 26 വയസുകാരനായ കെ.നചികേതയെയാണ് കാർഗിൽ യുദ്ധവേളയിൽ പാക്കിസ്താൻ തടവിലാക്കിയത്.
കാർഗിൽ യുദ്ധം പാരമ്യത്തിൽ എത്തിയ സമയം പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ നചികേത. ശത്രുപാളയത്തിലെ ലക്ഷ്യത്തിലേക്ക് കുതിക്കവെഎൻജിന് തീപിടിച്ചതിനെത്തുടർന്ന്‌കോക്ക്പിറ്റിൽ നിന്ന് ഇജക്ട് ചെയ്ത്പാരച്യൂട്ട് പ്രവർത്തന സജ്ജമാക്കി കത്തുന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. എന്നാൽ നിർഭാഗ്യവശാൽ ഇറങ്ങിയത്പാക് അധീനപ്രദേശത്തിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാക്കിസ്ഥാൻ കസ്റ്റഡിയിലിരിക്കെ കൊടിയ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് പിന്നീട് മോചിതനായി ഇന്ത്യയിലെത്തിയ നചികേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരണമാണ് സുഖകരം എന്ന് തോന്നിയ നിമിഷങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും കൊടിയ പീഡനമായിരുന്നെന്നും 2016ൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലുംനചികേത പറഞ്ഞിരുന്നു.മർദനത്തിൽശരീരത്തിനേറ്റ ക്ഷതത്തിൽ നിന്ന് 2003 ലാണ് അദ്ദേഹം പൂർണമായും മോചിതനായി വീണ്ടും ജോലിയിൽ പ്രവേശിച്ചത്. നിലവിൽ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് നചികേത
എട്ട് ദിവസമാണ് നചികേത പാക് കസ്റ്റഡിയിൽ അന്ന് ഉണ്ടായിരുന്നത്. പിന്നീട് അന്താരാഷ്ട്ര റെഡ് ക്രോസ്സ് കമ്മറ്റിക്ക് നചികേതയെ കൈമാറി. അവിടെ നിന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ ജി പാർഥസാരഥിയെ ഏൽപിക്കുകയായിരുന്നു. വാഗ അതിർത്തി വഴിയാണ് തിരികെ ഇന്ത്യയിൽ എത്തുന്നത്.നവാസ് ഷെരീഫായിരുന്നു അന്ന് പ്രധാനമന്ത്രി.
അന്ന് പാക് സൈന്യത്തിന്റെ പിടിയിലായ പൈലറ്റിനെ മോചിപ്പിക്കാനായി നയതന്ത്രനീക്കം നടത്താനുളള ചുമതല ഇസ്ലാമാബാദിലെ ഹൈക്കമ്മീഷണറായിരുന്ന പാർത്ഥസാരഥിക്കായിരുന്നു. അന്ന് യുദ്ധത്തിനിടെയാണ് ഇന്ത്യൻ വൈമാനികൻ പാക് കസ്റ്റഡിയിലാവുന്നതെങ്കിൽ ഇത്തവണ സംഘർഷ സമയത്താണ് ഇന്ത്യൻ പൈലറ്റിനെ പാകിസ്താൻ പിടികൂടുന്നത്.
പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ അഭിനന്ദന് ലഭിക്കേണ്ടത് യുദ്ധത്തടവുകാരൻ എന്ന നിലയിലുള്ള സുരക്ഷയും പരിഗണനയുമാണ്. പൂർണ സൈനിക യൂണിഫോമിലുള്ള അഭിനന്ദനെ യുദ്ധത്തടവുകാരനായി മാത്രമേ പരിഗണിക്കാനാവൂവെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ (റിട്ട) പി.പി. നായിക് പറഞ്ഞു.
യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന സൈനികരുടെ സുരക്ഷയ്ക്കായി വിപുലമായ നിയമങ്ങളാണ് അന്താരാഷ്ട്രതലത്തിലുള്ളത്. 1929-ലെ മൂന്നാം ജനീവ കൺവെൻഷനിലാണ് ഇതുസംബന്ധിച്ച വിപുലമായ നിയമങ്ങൾ തയ്യാറാക്കപ്പെട്ടത്.നേരിട്ടുള്ള നിയമനടപടികൾ പാടില്ല
- കുറ്റവാളികളെപ്പോലെ പാർപ്പിക്കരുത്
- സ്വന്തം രാജ്യത്തേക്ക് എത്രയും വേഗം മടക്കി അയയ്ക്കണം
- നിയമനടപടികൾ യുദ്ധക്കുറ്റവാളി എന്നനിലയിൽ മാത്രം
- മാനുഷിക പരിഗണന ഉറപ്പാക്കുക
- അക്രമം, പീഡനം, ഭീഷണി, അപമാനിക്കൽ എന്നിവയിൽനിന്നുള്ള സുരക്ഷ
- സുരക്ഷിതമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വൈദ്യസഹായം
എന്നിങ്ങനെ പോകുന്നു യുദ്ധതടവുകാരുടെ അവകാശങ്ങൾ. 1949-ൽ നടന്ന മൂന്നാം ജനീവ കൺവെൻഷനിലും രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നും ഇത് കൂടുതൽ വിപുലീകരിച്ചു. 1977-ലെ അഡീഷണൽ പ്രോട്ടോകോൾ-ഒന്ന് പ്രകാരവും യുദ്ധത്തടവുകാർക്ക് കൂടുതൽ അവകാശങ്ങളും സുരക്ഷയും ഒരുക്കി.
അന്താരാഷ്ട്ര നിയമങ്ങൾ ഇങ്ങനെയാണെന്നിരിക്കെ പാക്കിസ്ഥാൻ അബദ്ധത്തിനു മുതിരില്ലെന്നാണ് പ്രതീക്ഷ. ജനീവ കരാർ നിലനിൽക്കെ കസ്റ്റഡിയിലെടുക്കപ്പെട്ട നചികേതയെ പാകിസ്ഥാൻ പീഡിപ്പിച്ച സംഭവവും മുന്നിലുണ്ട്. ഇന്ത്യ നടത്തിയത് ഭീകരർക്ക് എതിരേയുള്ള ആക്രമണമായതിനാൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്കാണ് പിന്തുണ.