കാര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കളിച്ചുക്കൊണ്ടിരുന്ന മൂന്നുവയസുകാരിയുടെ ദേഹത്തേക്ക് കാര്‍ കയറി ദാരുണാന്ത്യം.

Spread the love

 

ബംഗളൂരു : ഫ്ലാറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്തിനിന്ന് പുറത്തേക്ക് പോകാനെടുത്ത എസ്‌യുവി ഇടിച്ചാണ് മൂന്നുവയസുകാരിയായ അര്‍ബിന മരിച്ചത്. ഈ മാസ് ഒൻപതിനായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ നിന്നും ലഭിച്ചു. ബെല്ലാണ്ടൂര്‍ പൊലീസ് കണ്ടെടുത്തു.

 

 

 

അര്‍ബിന ഗ്രൗണ്ടിലിരുന്നു കളിക്കുന്നത് സിസിടിവിയില്‍ വ്യക്തമായി കാണാൻ സാധിക്കും. അപകടത്തിന് തൊട്ടുമുൻപ് മറ്റൊരു കുട്ടി അര്‍ബിനയുടെ സമീപത്തായി എത്തുന്നുണ്ട്. നിമിഷങ്ങള്‍ക്കകം പാര്‍ക്ക് ചെയ്തിരുന്ന കാര്‍പെണ്‍കുട്ടിയെ ഇടിച്ചുകൊണ്ട് പുറത്തേക്ക് പോകുകയായിരുന്നു. കാറിന്റെ ടയറുകള്‍ അര്‍ബിനയുടെ തലയിലും വയറിലുമായി കയറിയിറങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിലുണ്ട്. കാര്‍ പോയതിന് ശേഷവും പെണ്‍കുഞ്ഞ് എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.

 

 

 

 

ചോരയൊലിപ്പിക്കുന്ന കുഞ്ഞിനെ കണ്ടിട്ട് പലരും ശ്രദ്ധിക്കാതെ പോകുന്നതും കാണാം. അവസാനം കുട്ടിയെ കണ്ട ഒരു യുവാവാണ് അടുത്തുളള ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി തലയ്ക്കേറ്റ പരിക്കാണ് അര്‍ബിനയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറോടിച്ച വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group