കോട്ടയം കുമാരനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ; ‘മകളെ മാപ്പ് ‘ സായാഹ്നധര്‍ണ സംഘടിപ്പിച്ചു ; ധർണ വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയുടെ പീഡന കേസിലെ പോലീസിന്‍റെയും, സര്‍ക്കാരിന്‍റെയും അനാസ്ഥയ്ക്കെതിരെ.

Spread the love

 

കോട്ടയം : വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ പോലീസിന്‍റെയും സര്‍ക്കാരിന്‍റെയും അനാസ്ഥയ്‌ക്കെതിരേ മകളെ മാപ്പ് സായാഹ്ന ധര്‍ണ കുമാരനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

video
play-sharp-fill

 

 

 

 

മണ്ഡലം പ്രസിഡന്‍റ് സാബു മാത്യുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് ടി.സി. റോയി ഉദ്ഘാടനം ചെയ്തു. അരവിന്ദാക്ഷന്‍ നായര്‍, ബിനോയി പുല്ലരിക്കുന്ന്, ജോയി കാരക്കട, ഷോബി ലൂക്കോസ്, സുര പാപ്പാലില്‍, ഷാജി വര്‍ഗീസ്, ബിന്‍റോ ജോസഫ്, രാജേഷ് എന്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.