
കോട്ടയം : പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, ചേര്‍ത്തല തൈക്കല്‍ സ്വദേശി അനന്തു അനിരുദ്ധനാണ് അറസ്റ്റില്‍ ആയത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഒക്ടോബര്‍ 25 ന് രാത്രി നീണ്ടൂര്‍ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂര്‍ സ്വദേശിയായ യുവാവിനെ മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവര്‍ക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസില്‍ അര്ജുൻ, അഭിജിത്ത് രാജു, ഗൗതം, അജിത്കുമാര്‍ , ശ്രീജിത്ത്.എം എന്നിവരെ പിടികൂടിയിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന അനന്തുവിനെ തിരുവനന്തപുരത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്

Whatsapp Group 1 | Whatsapp Group 2 |Telegram Group


