ട്രെയിനുകള്‍ പാര്‍ട്ടി പരിപാടിക്ക് വേണ്ടി കൂട്ടത്തോടെ റദ്ദാക്കിയ നടപടി; യാത്രാ ദുരിതത്തില്‍ മലയാളികള്‍’; ജനദ്രോഹമെന്ന് വി ശിവദാസന്‍ എംപി.

Spread the love

 

ദില്ലി: ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് വേണ്ടി ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരത്തില്‍ വ്യാപകമായി ട്രെയിനുകള്‍ വിട്ടു നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ ട്രെയിനുകളില്‍ ടിക്കറ്റ് പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണെന്ന് ശിവദാസന്‍ പറഞ്ഞു.

video
play-sharp-fill

 

 

 

ഭരണകക്ഷിയുടെയും അനുബന്ധ സംഘടനകളുടെയും ആവശ്യാര്‍ഥം റയില്‍വെ വിട്ടു കൊടുത്തപോലെ, നാളെ റിസര്‍വ് ബാങ്കും മറ്റ് സ്ഥാപനങ്ങളും വിട്ടു കൊടുത്തു കൂടെന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ഇത്തരത്തില്‍ പൊതുഗതാഗത സംവിധാനത്തെ കൈകാര്യം ചെയ്യുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനും റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാനും അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയെന്നും ശിവദാസന്‍ അറിയിച്ചു.