പരിസ്ഥിതി സൗഹാര്‍ദപരമായി കയറില്‍ തീര്‍ത്ത ഭീമൻ നക്ഷത്രവും അതിനുള്ളിലൊരു പുല്‍ക്കൂടും ഒരുക്കി ; കൗതുകമുണര്‍ത്തി നക്ഷത്രവും പുല്‍ക്കൂടും

Spread the love

 

കോട്ടയം : വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ അണ്ണാടിവയല്‍ കുരിശിൻ തൊട്ടിയിലാണ് കയറിലൊരുക്കിയ നക്ഷത്രവും പുല്‍ക്കൂടും.

video
play-sharp-fill

 

 

 

 

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളില്‍ ലോകം മുഴുകിയിരിക്കുന്ന സമയത്ത് സമൂഹത്തില്‍ ശാന്തിയും, സമാധാനവും പുലരട്ടെയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ കയറുകൊണ്ട് വ്യത്യസ്തമായ നക്ഷത്രം നിര്‍മ്മിച്ചത്. ഒൻപത് ദിവസം കൊണ്ടാണ് നക്ഷത്രം നിര്‍മ്മിച്ചത്. കയര്‍, മുളംതണ്ട്, കോട്ടണ്‍ തുണികള്‍ എന്നിവ ഉപയോഗിച്ചാണ് പ്ളാസ്റ്റിക് രഹിതമായ നക്ഷത്രം നിര്‍മ്മാണം. 25 അടി പൊക്കവും, 14 അടി വീതിയുമുണ്ട്. 412 മുടി ഇഴ കയറാണ് വേണ്ടി വന്നത്.

 

 

 

 

ക്രിസ്മസ് രാവില്‍ നമ്മുടെ പരമ്പരാഗത കയര്‍ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുവാൻ സമൂഹം മുന്നോട്ടു വരണമെന്ന സന്ദേശവും ഭീമൻ നക്ഷത്ര നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവാക്കള്‍ നല്കുന്നുണ്ട്. യൂത്ത് അസോസിയേഷൻ ഭാരവാഹികളായ അഖില്‍ കുര്യൻ, ദിനു കുര്യാക്കോസ്, ജിതിൻ ഇലവുങ്കല്‍, ബോണി തോമസ്, ഗീവറുഗീസ് ഇഞ്ചക്കാട്ട്, കെ.ആര്‍ രാഹുല്‍, ജിജോ ഉലഹന്നാൻ, എമില്‍ മാത്യു, അലൻ ഐസക്ക്, ബിജു സി.ഏബ്രഹാം, റ്റിജു അന്ത്രയോസ്, സങ്കേത് ഷിബു, നിതിൻ സി.വറുഗീസ്, അലൻമോൻ, ആല്‍ബിൻ ചെറിയാൻ, പള്ളി ട്രസ്റ്റി അഡ്വ. ഷൈജു സി.ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ് എന്നിവരാണ് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group