കെ എസ് ആർ ടി സി ക്ക് 71 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ;തുക പെൻഷൻ വിതരണത്തിനായി, മന്ത്രി കെ എൻ ബാലഗോപാൽ.

Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

 തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍  71 കോടി രൂപ കൂടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു.

പെൻഷൻ വിതരണത്തിനായാണ്‌ തുക അനുവദിച്ചത്‌. നവംബര്‍ മുതല്‍ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കാനായിരുന്നു ആദ്യ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഈ മാസത്തെ പെൻഷൻ വിതരണത്തിന്‌ ആവശ്യമായ തുക സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കാൻ തീരുമാനിച്ചത്‌. കോര്‍പറേഷന്‌ ഒൻപത്   മാസത്തിനുള്ളില്‍ 1335 കോടി രൂപയാണ്‌ സര്‍ക്കാര്‍ നല്‍കിയത്‌. ഈവര്‍ഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌  ആകെ 900  കോടിയും.

രണ്ടാം പിണറായി സര്‍ക്കാര്‍ 5034 കോടി രൂപയും,ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടിയുമാണ് കെ എസ് ആർ ടി സി ക്ക് ഇതുവരെ നൽകിയിട്ടുള്ളത് .  യു.ഡി.എഫ്‌ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ആകെ സഹായം 1543 കോടി രൂപയാണ്‌.