
കൊച്ചി : കപ്പലില്‍നിന്നുള്ള അപായസന്ദേശമെത്തിയ ഉടനെ നാവികസേന അയച്ച യുദ്ധക്കപ്പലും നിരീക്ഷണവിമാനവും നടത്തിയ ഇടപെടലാണ് കപ്പല്‍ കണ്ടെത്താനും രക്ഷാദൗത്യത്തിനും ഏറെ സഹായകരമായത്. 18 ജീവനക്കാര്‍ അടങ്ങിയ എം.വി. റ്യൂയെൻ എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്.
ജീവനക്കാര്‍ക്ക് അപായമുണ്ടാകാതെ കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പാനിഷ് യുദ്ധക്കപ്പലായ വിക്ടോറിയയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം. മറ്റു ഏജൻസികളും പങ്കാളികളാകുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ ആന്റി പൈറസി സേനയും കപ്പലിനടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്..
വിവരം ലഭിച്ചയുടൻ ഗള്‍ഫ് ഓഫ് ഈഡനില്‍ കടല്‍ക്കൊള്ളക്കാരെ നേരിടാൻ നിയോഗിച്ച യുദ്ധക്കപ്പലിനെയും ഇന്ത്യൻ നാവികസേന ഈ മേഖലയിലേക്ക് തിരിച്ചുവിട്ടിരുന്നു. കപ്പലിന് മുകളിലൂടെ പലവട്ടം പറന്ന നിരീക്ഷണവിമാനം പകര്‍ത്തിയ ചിത്രങ്ങളും ലൊക്കേഷനും ആന്റി പൈറസി യുദ്ധക്കപ്പലിലേക്കും നാവികസേനാ കേന്ദ്രങ്ങളിലേക്കും അയച്ചു. ഇതിന്റെ സഹായത്തോടെയാണ് കപ്പലിനെ തടയാനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൊമാലിയൻ തീരത്തുനിന്ന് 500 നോട്ടിക്കല്‍ മൈല്‍ കിഴക്കുഭാഗത്തുള്ള സൊക്കോട്ര ദ്വീപിനടുത്താണ് ഇപ്പോള്‍ കപ്പലുള്ളത്. അറബിക്കടലില്‍ ഉണ്ടാകുന്ന അപകടങ്ങളിലും പ്രശ്നങ്ങളിലും ആദ്യം പ്രതികരിക്കുന്ന സേനയായി ഇന്ത്യൻ നാവികസേന മാറുന്നത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.



