സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു ; രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ; നിലവില്‍ 1324 പേർ ചികിത്സയിൽ ;ജെ.എൻ വണ്‍ എന്ന പുതിയ കൊവിഡ് വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്ന് ഐ.എം.എ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ആയിരം കടന്നു. ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കുന്നുമ്മല്‍ കളിയാട്ട് പറമ്പത്ത് കുമാരൻ (77), കണ്ണൂര്‍ പാനൂ‌ര്‍ പാലക്കണ്ടി അബ്ദുള്ള(82) എന്നിവരാണ് മരിച്ചത്.

നിലവില്‍ 1324 പേരാണ് ചികിത്സയിലുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകള്‍ കൊവിഡ് തിരിച്ചറിയാതെ പകര്‍ച്ചപനിയ്ക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണക്ക്. കടുത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത,ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയാണ് പ്രകടമാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായമായവരും ഗര്‍ഭിണികളും ശ്രദ്ധ പുലര്‍ത്തണം.ഡെങ്കി,എലിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുതലാണ്. പനിബാധിതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി രോഗം കണ്ടെത്തി ചികിത്സിക്കണം. ജെ.എൻ വണ്‍ എന്ന പുതിയ കൊവിഡ് വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്ന് ഐ.എം.എ റിസര്‍ച്ച്‌ സെല്‍ ചെയര്‍മാൻ ഡോ.രാജീവ് ജയദേവൻ പറഞ്ഞു.