“ദയവായി വന്ന് എന്നെ സഹായിക്കൂ.”ശരീരത്തിലെ മുറിപ്പാടുകള്‍ ചൂണ്ടിക്കാട്ടി നടി വൈഷ്ണവിയുടെ വീഡിയോ.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

സി.ഐ.ഡി, തേരേ ഇഷ്ഖ് മേം ഘയല്‍ തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രീതിയാര്‍ജിച്ച നടിയാണ് വൈഷ്ണവി ധൻരാജ്. കഴിഞ്ഞദിവസം എക്സില്‍ വൈഷ്ണവി  എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്.

 

തന്നെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുന്നുവെന്നും  താൻ കാഷിമിറ പോലീസ് സ്റ്റേഷനിലാണെന്നും  ഈ വീഡിയോ കാണുന്ന ആരെങ്കിലും തന്നെ ഈ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാൻ സഹായിക്കണമെന്നുമാണ് വീഡിയോയില്‍ വൈഷ്ണവി പറയുന്നത്. ഇതിനൊപ്പം മുഖത്തേറ്റ മുറിവുകളുടെ അടയാളങ്ങളും അവര്‍ കാണിക്കുന്നുണ്ട്. വീട്ടുകാരുടെ മര്‍ദനത്തിന്റെ ഫലമായുണ്ടായതാണ് മുറിവുകളെന്നും അവര്‍ ആരോപിക്കുന്നു.മുഖത്ത് മുറിവുകളോടെയായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016-ല്‍ നടൻ നിതിൻ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനങ്ങളുടെ ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ കാരണം നിതിനുമായി വിവാഹമോചനം നേടിയതായി നേരത്തെ ഒരു അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു.