ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കും; ദേവസ്വം ബോര്‍ഡ്.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

ശബരിമല :ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.

പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും അയ്യപ്പൻറെ ദര്‍ശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കണം.

ഇതിനായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്‌, കുട്ടികളെയും അവര്‍ക്കൊപ്പപ്പം ഒരു രക്ഷാകര്‍ത്താവിനെയും കടത്തിവിടും. ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ദേവസ്വം ഗാര്‍ഡുമാരും പൊലീസും ഡ്യൂട്ടിക്ക് ഉണ്ടാകും. ഈ സൗകര്യം ഉടൻ തന്നെ നടപ്പിലാക്കാൻ ദേവസ്വം പൊതുമരാമത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group