
സ്വന്തം ലേഖകൻ
കോട്ടയം : അമ്മയും കുഞ്ഞും സഞ്ചരിച്ച ഓട്ടോയിൽ കാറിടിച്ച് പിഞ്ചുകുഞ്ഞിന് പരിക്കേറ്റു.
പാലാ വാഴേ മഠം ഭാഗത്തായിരുന്നു അപകടം.ഇടയാറ്റു കര സ്വദേശിയായ അമ്മയും കുഞ്ഞും സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് വാഴേമഠo ഭാഗത്തു വച്ചു കാർ ഇടിച്ചത്.
അപകടത്തിൽ പരിക്കേറ്റ പത്ത്മാസം പ്രായമുള്ള കുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിയാടെയാണ് അപകടം. ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു .
ഇതേ സമയത്ത് വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


