സ്വന്തം ലേഖിക
വസ്ത്രധാരണത്തിലെ മേക്കോവര്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന താരമാണ് പ്രയാഗ മാര്‍ട്ടിന്‍. അതേസമയം താരത്തിന്റെ പല ചിത്രങ്ങള്‍ക്കും താഴെ നിരവധി മോശം കമന്റുകള്‍ വരാറുണ്ട്.മാത്രമല്ല സദാചാരവാദികളും പാപ്പരാസികളും പ്രയാഗയുടെ വസ്ത്രധാരണത്തെ മോശമായി ചിത്രീകരിക്കാറുണ്ട്.
ഇപ്പോഴിതാ മോശം രീതിയില്‍ തന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച യുവാവിനോട് പ്രയാഗ ദേഷ്യപ്പെടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.ഇറക്കം കുറഞ്ഞ സ്റ്റൈലിഷ് വസ്ത്രമാണ് പ്രയാഗ ധരിച്ചിരിക്കുന്നത്. അടിയില്‍ നിന്ന് പ്രയാഗയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകണ്ട പ്രയാഗ ഉടന്‍ പ്രതികരിച്ചു. ‘ Where Are you going bro’ എന്നാണ് പ്രയാഗ ഇയാളോട് ചോദിക്കുന്നത്. ഫോണ്‍ പൊക്കി പിടിക്കാനും പ്രയാഗ ഇയാളോട് ആവശ്യപ്പെട്ടു.ചവിട്ടുപടികള്‍ കയറാന്‍ നില്‍ക്കുമ്ബോള്‍ പിന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നവരോട് ആദ്യം കയറി പോകാനും പ്രയാഗ ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രയാഗ വളരെ ബോള്‍ഡ് ആയാണ് പ്രതികൂല സാഹചര്യങ്ങളോട് പ്രതികരിക്കാറുള്ളത്.