കരിമ്പിൻ ജ്യൂസ് യന്ത്രത്തിനകത്ത് കൈ കുടുങ്ങി അപകടം ;കൗമാരക്കാരന്‍റെ ഇടതുകൈ മുട്ടിന് താഴെ മുറിച്ചുനീക്കി.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

തലയോലപ്പറമ്പ് :കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെത്തുടര്‍ന്ന് 16 കാരന്‍റെ ഇടതു കൈയ്ക്കു ഗുരുതര പരിക്ക്.

 

തലയോലപ്പറമ്പ്   പൊതി മേഴ്സി ആശുപത്രിക്കു സമീപം കരിമ്പിൻ  ജ്യൂസ് വില്പന സ്റ്റാള്‍ നടത്തിയിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി മജേഷി(16)നാണ്  ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.30 യോടെ ഇടതുകൈ യന്ത്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു  കഠിനവേദനയോടെ അലറിക്കരഞ്ഞ് മജേഷ് തന്നെ കൈ യന്ത്രത്തിനുള്ളില്‍നിന്നു വലിച്ചൂരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഏറെ രക്തം വാര്‍ന്നു നിലവിളിച്ച കൗമാരക്കാരനെ സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവര്‍ മജുവും സുഹൃത്തുക്കളും ചേര്‍ന്ന് മേഴ്സി ആശുപത്രിയിലെത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം സജിമോൻ വര്‍ഗീസ് നടുവിലെക്കുറിച്ചി ഉടൻ വാഹനം വിളിച്ച്‌ മജേഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇടതുകൈയുടെ മുട്ടിന് താഴെ കൈപ്പത്തിയോടു ചേര്‍ന്ന ഭാഗത്തെ അസ്ഥികള്‍ തകരുകയും ഞരമ്പുകൾ മുറിഞ്ഞു വേര്‍പെടുകയും ചെയ്തു.

 

ഓപ്പറേഷൻ തിയറ്ററിലെത്തിച്ച കൗമാരക്കാരന്‍റെ മുറിവ് പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം കൈയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇടതുകൈ മുട്ടിന് മീതെ മുറിച്ചു നീക്കി.

 

പത്തുദിവസം മുമ്പാണ്   പിതാവ് മരണപ്പെട്ട പതിനാറുകാരൻ മജേഷ് ഉത്തര്‍പ്രദേശില്‍നിന്ന് പൊതിയിലെത്തിയത്.